Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

text_fields
bookmark_border
Lulu Hypermarket,
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർക്ക​റ്റി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. 'ഔ​സം ഓ​ണം 2024' എ​ന്ന് പേ​രി​ട്ട ആ​ഘോ​ഷ പ​രി​പാ​ടി ലു​ലു കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ അ​ൽ​റാ​യി ഔ​ട്ട്‌​ലെ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​ഓ​ണ​ക്കാ​ല​ത്ത് വി​സ്മ​യി​പ്പി​ക്കു​ന്ന ഓ​ഫ​റു​ക​ള​ാണ് ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 17 വ​രെ ലു​ലു​വി​ന്‍റെ കു​വൈ​ത്തി​ലെ എ​ല്ലാ ഹൈ​പ്പ​ർ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും അ​തി​ശ​യി​പ്പി​ക്കു​ന്ന കി​ഴി​വു​ക​ളും ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഴ​ങ്ങ​ൾ, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി അ​നേ​കം അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക​ട​ക്കം അ​വ​ിശ്വ​സ​നീ​യ ഓ​ഫ​റു​ക​ളാ​ണ് ലു​ലു ന​ൽ​കു​ന്ന​ത്. എ​ല്ലാ ഔ​ട്ട്‍ലെ​റ്റു​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ ഓ​ണം സ്പെ​ഷൽ മി​ക്സ​ഡ് ഫ്ല​വേ​ഴ്സ്, 21 ഇ​നം വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​സ​ദ്യ, പാ​യ​സം, `ഓ​ണം സ്പെ​ഷൽ എ​ത്‌​നി​ക് വ​സ്ത്ര​ങ്ങ​ൾ, സാ​രി​ക​ൾ, ചു​രി​ദാ​റു​ക​ൾ, എ​ന്നി​വ​യു​ടെ വി​ൽ​പന സെ​ക്ഷ​നു​ക​ൾ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ര​മ്പ​രാ​ഗ​ത 'ക​ഥ​ക​ളി' പ്ര​ക​ട​നം ഉ​ൾ​പ്പെ​ടെ ചെ​ണ്ട​മേ​ളം, പു​ലി​ക്ക​ളി തു​ട​ങ്ങി മ​റ്റ​നേ​കം സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റേ​കാ​ൻ രം​ഗ​ത്തു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണം​ഫാ​ഷ​ൻ ഷോ ​ന​ട​ത്തി​. ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്കാ​ർ​ക്ക് സ​മ്മാ​ന വൗ​ച്ച​റു​ക​ളും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ആ​വേ​ശോ​ജ്ജ്വല​മാ​യ വ​ടം​വ​ലി മ​ത്സ​ര​വും അ​ര​ങ്ങേ​റി. ഓ​ണ​ക്കാ​ല​യ​ള​വി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർക്ക​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ര​മ്പ​രാ​ഗ​ത ഓ​ണ​വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും ഡി​സ്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സാം​സ്കാ​രി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationLulu HypermarketKuwait News
News Summary - At Lulu Hypermarket Onam celebration
Next Story