ഹാക്കർമാരുടെ ആക്രമണം; സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ നിർദേശം
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ നിർദേശം. സിവിൽ സർവിസ് കമീഷനാണ് വിവിധ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഹാക്കർമാരുടെ ആക്രമണം കൂടിയ പശ്ചാത്തലത്തിലാണ് നിർദേശം.
ഓട്ടോമേറ്റഡ് ടൂൾ ചെയിനുകളാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാൻ സാങ്കേതികവിദ്യ ശക്തമാക്കുകയാണ് ഏകമാർഗമെന്നും സിവിൽ സർവിസ് കമീഷൻ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ സെക്യൂരിറ്റി നടപടികള്‍ സ്വീകരിക്കണമെന്നും കമീഷന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സിവില്‍ സര്‍വിസ് ജീവനക്കാര്‍ക്കായുള്ള സൈബര്‍ സുരക്ഷ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ട്രെയിനിങ് സംഘടിപ്പിച്ചു. രണ്ടാം തലമുറ വൈറസുകളെയും പൈറസിയെയും ചെറുക്കുന്നതിനുള്ള പ്രോഗ്രാം പരിശീലനത്തിൽ പ്രധാനമായിരുന്നു.
കമീഷൻ മേധാവി ഡോ. ഇസ്സാം അൽ റുബായന്റെ നിർദേശപ്രകാരമാണ് ട്രെയിനിങ് സംഘടിപ്പിച്ചത്. സുരക്ഷിതവും സമാധാനപരവുമായ സൈബർ ഇടം ഉറപ്പാക്കുന്നതിനും നുഴഞ്ഞുകയറ്റം തടയുന്നതിനുമായി സൈബര്‍ സുരക്ഷ ബോധവത്കരണ കാമ്പയിനുകൾ നടത്തുമെന്നും സിവിൽ സർവിസ് കമീഷന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.