അഭയാർഥി ക്യാമ്പിനു നേരെയുള്ള ആക്രമണത്തെ അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിലെ ജബലിയ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ഹീനമായ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.
നിരപരാധികളും നിരായുധരുമായ സിവിലിയന്മാർക്കിടയിൽ അമിതമായ മരണത്തിന് ഇത് കാരണമായതായി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും ഉത്തരവാദിത്തം ഏറ്റെടുക്കാനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും ആക്രമണം ഉടൻ അവസാനിപ്പിക്കാനും വേഗത്തിൽ ഇടപെടണമെന്നുള്ള അഭ്യർഥന കുവൈത്ത് പുതുക്കി. ഗസ്സയിൽ ഉടനടി വെടിനിർത്തൽ വേണമെന്ന ആവശ്യവും കുവൈത്ത് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.