Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമേരിക്കൻ സൈനിക...

അമേരിക്കൻ സൈനിക വാഹനത്തിനു​ നേരെ ആക്രമണം; പ്രതിക്ക്​​ ജീവപര്യന്തം

text_fields
bookmark_border
അമേരിക്കൻ സൈനിക വാഹനത്തിനു​ നേരെ ആക്രമണം; പ്രതിക്ക്​​ ജീവപര്യന്തം
cancel
camera_alt

കുവൈത്തിൽ അമേരിക്കൻ സൈനിക വാഹനത്തിനു​ നേരെയുണ്ടായ ആക്രമണം (ഫയൽ ചിത്രം. ഇൻസെറ്റിൽ കേസിലെ പ്രതി)

കുവൈത്ത്​ സിറ്റി: കുവൈത്തിൽ അമേരിക്കൻ സൈനിക വാഹനത്തിനു​ നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിക്ക്​ ജീവപര്യന്തം തടവുശിക്ഷ. ഇബ്രാഹിം സുലൈമാൻ (32) എന്ന ഇൗജിപ്​ത്​ പൗരനാണ്​ സുപ്രീംകോടതി ശിക്ഷ വിധിച്ചത്​. പ്രതി തീവ്രവാദ സംഘടനയായ ​െഎസിസിൽ ചേരുകയും അമേരിക്കൻ സൈനിക വാഹനത്തിന്​ നേരെ ബോധപൂർവം ആക്രമണം നടത്തുകയും ചെയ്​തതായി കോടതി പറഞ്ഞു. 2016 ഒക്​ടോബറിൽ സിക്​സ്​ത്​ റിങ്​ റോഡിലാണ്​ കേസിനാസ്​പദമായ സംഭവം.

സ്​ഫോടക വസ്​തുക്കൾ നിറച്ച മാലിന്യ ശേഖരണ വാഹനം അഞ്ച്​ അമേരിക്കൻ സൈനികർ സഞ്ചരിച്ച കാറിലേക്ക്​ ഇടിച്ചുകയറ്റുകയായിരുന്നു. കുവൈത്തിൽ അമേരിക്കൻ സൈനികർക്ക്​ നേരെയുണ്ടായ ആദ്യ ആക്രമണമാണിത്​. സംഭവത്തിൽ സൈനികർക്ക്​ പരിക്കേറ്റിരുന്നില്ലെന്നും എന്നാൽ, പ്രതിക്ക്​ എല്ലുകൾ പൊട്ടിയത്​ ഉൾപ്പെടെ പരിക്കുകൾ സംഭവിച്ചിരുന്നതായി കുവൈത്ത്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentaccusedAttack on US military vehicle
Next Story