തട്ടിപ്പ് സന്ദേശം അയച്ച് വാട്സ്ആപ് ഹാക്കിങ്ങിന് ശ്രമം
text_fieldsകുവൈത്ത് സിറ്റി: തട്ടിപ്പ് സന്ദേശം അയച്ച് വാട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ നീക്കം. കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും പേരുടെ അക്കൗണ്ട് ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ടു. അബദ്ധത്തിൽ ആറക്ക ഡിജിറ്റ് കോഡ് എസ്.എം.എസ് ആയി നിങ്ങളുടെ നമ്പറിലേക്ക് അയച്ചുവെന്നും അതൊന്ന് പെെട്ടന്ന് വാട്സ്ആപ് ചെയ്ത് തരുമോ എന്നും അപേക്ഷിച്ചാണ് വാട്സ്ആപ്പിൽ സന്ദേശം വരുന്നത്. ഇങ്ങനെ അയച്ചുകൊടുത്തവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.
ഹാക്ക് ചെയ്ത നമ്പറിൽനിന്ന് അക്കൗണ്ട് ഉടമയുടെ നമ്പറുകളിലേക്കും സമാനമായ സന്ദേശം അയക്കുന്നുണ്ട്. 'സുഹൃത്തായതിനാൽ' വിശ്വസിച്ച് മറുപടി അയച്ചവരും വഞ്ചിക്കപ്പെട്ടു. യഥാർഥ സുഹൃത്ത് ഇത് അറിഞ്ഞിട്ടുണ്ടാവില്ല. രാജ്യത്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ചോർത്തുന്ന സംഘം സജീവമാണ്. നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടത്.സമ്മാനം ലഭിച്ചെന്നും അക്കൗണ്ട് ബ്ലോക്ക് ആയെന്നും പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.