Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right90 ല​ക്ഷം...

90 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ ക​ട​ത്താ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി

text_fields
bookmark_border
90 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ ക​ട​ത്താ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി
cancel
camera_alt

കു​വൈ​ത്തി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​പ്പ​ലി​ലെ ഓ​റ​ഞ്ച്​ ല​ബ​നീ​സ്​ ക​സ്​​റ്റം​സ്​  അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: 90 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു. ല​ബ​നാ​നി​ലെ ബൈ​റൂ​ത്ത്​ തു​റ​മു​ഖ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക ക​ണ്ടെ​ത്തി​യ​ത്.

ഓ​റ​ഞ്ചു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ശ​രി​യാ​യ ഓ​റ​ഞ്ചും മ​യ​ക്കു​മ​രു​ന്ന്​ നി​റ​ച്ച വ്യാ​ജ ഓ​റ​ഞ്ചും ഒ​രു​മി​ച്ച്​ കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു പ​ദ്ധ​തി.

കു​വൈ​ത്ത്​ സു​ര​ക്ഷ അ​ധി​കൃ​ത​രും ല​ബ​നീ​സ്​ ക​സ്​​റ്റം​സ്​ വ​കു​പ്പും ചേ​ർ​ന്ന്​ തു​ട​ർ​ന​ട​പ​ടി ഏ​കോ​പി​പ്പി​ക്കു​ന്നു. ല​ബ​നാ​നി​ൽ​നി​ന്ന്​ പ​ഴം, പ​ച്ച​ക്ക​റി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​താ​യി നേ​ര​ത്തേ ത​ന്നെ ആ​രോ​പ​ണ​മു​ണ്ട്.

നാ​ര​ങ്ങ​ക​ൾ​ക്കി​ട​യി​ൽ പ​ത്തു​ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക യു.​എ.​ഇ​യി​ലേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം ഡി​സം​ബ​ർ 23ന്​ ​പി​ടി​കൂ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ത്ത​ര​ത്തി​ൽ 50 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക ക​ട​ത്താ​നു​ള്ള ശ്ര​മം പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന്​ സൗ​ദി ല​ബ​നാ​നി​ൽ​നി​ന്നു​ള്ള പ​ഴം, പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി വി​ല​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smuggle
News Summary - Attempt to smuggle 90 lakh drug pills
Next Story