കുടുംബവ്യവസ്ഥിതി തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല –ഓണമ്പിള്ളി മുഹമ്മദ് ഫൈസി
text_fieldsകുവൈത്ത് സിറ്റി: സ്ത്രീക്കും പുരുഷനും എല്ലാവിധ അവകാശങ്ങളും അനുവദിച്ചുകൊടുത്ത പ്രകൃതിനിയമങ്ങൾക്കനുസരിച്ച പ്രായോഗിക മാർഗമാണ് ഇസ്ലാമെന്നും ലിംഗനീതിയുടെയും ലൈംഗിക അരാജകത്വത്തിന്റെയും പേരിൽ കുടുംബവ്യവസ്ഥിതികൾ ഇല്ലായ്മചെയ്യാൻ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
കെ.കെ.എം.എ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച മജ്ലിസ്-2023ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും അരാജകത്വങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. പരസ്പരസ്നേഹവും സൗഹാർദവുമാണ് യഥാർഥ മതവിശ്വാസിക്ക് ഉണ്ടാവേണ്ട പ്രാഥമിക ധർമം.
വിട്ടുവീഴ്ചയും ക്ഷമയും വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാവണം. അപരനെ കേൾക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ നല്ല സാമൂഹിക പ്രവർത്തകനായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനം കെ.കെ.എം.എ മുൻ ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാപ്രതിനിധികളായ ഷംസുദ്ദീൻ ഫൈസി, ബഷീർ ബാത്ത, ഗഫൂർ ഫൈസി, ഖാലിദ് മൗലവി, അബ്ദുല്ല ഫൈസി, ഉസ്മാൻ ദാരിമി, അമീൻ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ കലാം മൗലവി നന്ദിയും പറഞ്ഞു.
എ.പി. അബ്ദുൽ സലാം, ബി.എം. ഇക്ബാൽ, മുനീർ കുനിയാ, ഒ.പി. ശറഫുദ്ദീൻ, മുഹമ്മദ് അലി കടിഞ്ഞി മൂല, മുസ്തഫ മാസ്റ്റർ, വി.കെ. നാസർ, മജ്ലിസ് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.സി. അബ്ദുൽ കരീം, വൈസ് ചെയർമാൻ കെ.എച്ച്. മുഹമ്മദ് കുഞ്ഞി, ഒ.എം. ഷാഫി, അബ്ദുൽ ലത്തീഫ് എടയൂർ, അഷ്റഫ് മങ്കാവ്, സംസം റഷീദ്, മജീദ് റവാബി, ഒ.പി. ശറഫുദ്ദീൻ, വി. അബ്ദുൽ കരീം, ഖാലിദ് ബേക്കൽ, സജ്ബീർ കാപ്പാട്, അബ്ദുൽ ലത്തീഫ് ചങ്ങളക്കുളം, സാജിദ് രാമന്തളി, പി.എം. ശരീഫ്, സാബിർ ഖൈത്താൻ, ശിഹാബ് കോടൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.