പിടിച്ചെടുത്ത ബൈക്കുകൾ ലേലംചെയ്യുന്നു
text_fieldsകുവൈത്ത് സിറ്റി: ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ ലേലംചെയ്യുന്നു. ഡിസംബർ നാലിന് ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക. വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി പിടിച്ചെടുത്ത 195ഓളം മോട്ടോർസൈക്കിളുകളാണ് പൊതുലേലത്തില്‍ വെക്കുക.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളി, ശനി ദിവസങ്ങളിൽ ജലീബിലെ വാഹന ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്മെന്റ് സന്ദർശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേസ് പൂർത്തിയായി ആരും ഏറ്റെടുക്കാനില്ലാത്ത പൊലീസ് കസ്റ്റഡിയില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.