മത്സ്യ മാർക്കറ്റിൽ ലേല നടപടികളിൽ ഭേദഗതി
text_fieldsകുവൈത്ത് സിറ്റി: മത്സ്യ മാർക്കറ്റിൽ ലേല നടപടികളിൽ ഭേദഗതി വരുത്തി. പുതിയ നിയമമനുസരിച്ച് വ്യക്തികളും സ്ഥാപനങ്ങളും ലേല സൂപ്പർവൈസറിൽനിന്ന് വിസിറ്റിങ് പാർട്ടിസിപന്റ് കാർഡ് വാങ്ങണം. ഒരു വർഷത്തേക്ക് കാലാവധിയുള്ള കാർഡിന് മുപ്പത് ദിനാർ വാർഷിക ഫീസ് ഈടാക്കും. വർഷവും പതിനഞ്ച് ദിനാർ നൽകി കാർഡ് പുതുക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
സ്ഥാപനങ്ങൾ ഓരോ ലേലത്തിനും മുമ്പ് ഇരുപത് ദീനാർ സെക്യൂരിറ്റി ഡെേപ്പാസിറ്റായും നൽകണം. ലേലം അവസാനിച്ചതിന് ശേഷം ഈ തുക റീഫണ്ട് ചെയ്യും. വിൽപന ഡാറ്റ ഉൾപ്പെടുന്ന പ്രതിദിന ലേല റിപ്പോർട്ട് സമർപ്പിക്കണമെന്നും പുതിയ വ്യവസ്ഥയില്‍ നിര്‍ദേശമുണ്ട്. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കാർഡ് പിൻവലിക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.