കുവൈത്തിലേക്ക് ആട് കയറ്റുമതി കുറക്കാൻ ആസ്ട്രേലിയ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ആടുകളെ കയറ്റുമതി ചെയ്യുന്നത് കുറക്കാൻ ആസ്ട്രേലിയ നീക്കം നടത്തുന്നതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. പാർലമെന്റ് സമ്മേളനത്തിൽ ഇതുസംബന്ധമായ ചർച്ച നടന്നതായും ആസ്ട്രേലിയൻ കൃഷി മന്ത്രി മുറെ വാട്ട് ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജീവനുള്ള ആടുകളുടെ കയറ്റുമതി ക്രമേണ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിരവധി പേർ ഇതിനെ എതിർത്തു. യാത്രക്കിടെ മൃഗങ്ങൾ കൊല്ലപ്പെടുന്നതാണ് കാരണമെങ്കിൽ അതിനു പരിഹാരം കാണുകയാണ് വേണ്ടത് എന്നവർ ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി വ്യക്തമാക്കി. ആസ്ട്രേലിയൻ ആടുകളുടെ ഏറ്റവും വലിയ ഇറക്കുമതി വിപണികളിലൊന്നാണ് കുവൈത്ത്. ആസ്ട്രേലിയയിൽ നിന്നുള്ള വരവ് കുറഞ്ഞാൽ കുവൈത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.