ക്ഷാമം കുറക്കാൻ ആസ്ട്രേലിയൻ ആടുകൾ എത്തും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ആടുകളുടെ വില കുതിച്ചുയരുന്നു. റമദാന് അടുത്തതും വിപണിയില്‍ ആവശ്യത്തിനുള്ള ആടുകള്‍ എത്താത്തതുമാണ് വില വർധനക്ക് കാരണം. നിലവില്‍ ആടുകള്‍ക്ക് 100 മുതൽ 160 ദിനാർ വരെയാണ് ഈടാക്കുന്നത്. അൽ നൈമി ആടുകൾക്ക് 120 മുതൽ 160 ദിനാർ വരെയും ഷഫാലി ആടുകൾക്ക് 100 മുതൽ 130 ദിനാർ വരെയുമാണ് വില.
ആടുക്ഷാമം പരിഹരിക്കാന്‍ ഇറാൻ, ജോർഡൻ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തെങ്കിലും വിലയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. കൂടുതല്‍ ആടുകള്‍ വരുന്നതോടെ വിപണിയിലെ വില കുറയുമെന്ന് ഫുഡ് സപ്ലൈസ് യൂനിയൻ ചെയർമാൻ ഫഹദ് അൽ അർബാഷ് പറഞ്ഞു. മാര്‍ക്കറ്റില്‍ അധികൃതര്‍ ഇടപെടണമെന്നും റേഷൻ വഴി കൂടുതല്‍ ഫ്രഷ് മാംസങ്ങള്‍ വിതരണം ചെയ്യണമെന്നും വാണിജ്യ മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. 37,500 ആസ്ട്രേലിയൻ ആടുകൾ അടങ്ങുന്ന ഷിപ്മെന്റ് ഉടന്‍ തന്നെ രാജ്യത്തെത്തും. ഇതോടെ വിപണിയില്‍ ഗണ്യമായ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.