സർക്കാർ രാജിവെക്കുമെന്ന അഭ്യൂഹം തള്ളി അധികൃതർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ രാജിവെക്കാൻ നീക്കമുണ്ടെന്ന അഭ്യൂഹം തള്ളി അധികൃതർ. സർക്കാർ വക്താവ് താരിഖ് അൽ മസ്റം ആണ് റിപ്പോർട്ട് അവാസ്തവമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹോ മറ്റേതെങ്കിലും മന്ത്രിമാരോ രാജിവെക്കാൻ ഒരു ആലോചനയും ഇപ്പോൾ ഇല്ല. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് താരിഖ് അൽ മസ്റം ട്വിറ്ററിലൂടെ അറിയിച്ചു. വിദേശകാര്യ മന്ത്രിക്കെതിരെ സമർപ്പിക്കപ്പെട്ട അവിശ്വാസപ്രമേയം ഇൗ ആഴ്ച പാർലമെൻറിൽ വോട്ടിനിടും. അവിശ്വാസം പാസായാൽ മന്ത്രി സ്ഥാനം ഒഴിയേണ്ടിവരും. എന്നാൽ, അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്ന് സർക്കാറിന് ആത്മവിശ്വാസമുണ്ട്. 2020 നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്ന് ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെച്ചത്. പാർലമെൻറുമായുള്ള ബന്ധം നന്നാക്കാനായി മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ച ശേഷവും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.