പൊലീസ് അവകാശം നിഷേധിച്ചാൽ പരാതിപ്പെടാമെന്ന് അധികൃതർ
text_fieldsകുവൈത്ത് സിറ്റി: അന്യായമായ അറസ്റ്റോ അവകാശ ലംഘനമോ ഉണ്ടായാൽ പൊലീസിനിതിരെ പരാതി നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും ഇത്തരത്തിൽ പരാതി നൽകാൻ അവകാശമുണ്ട്. ടാറ്റൂ വരച്ചതിന് വിദേശിയെ അറസ്റ്റ് ചെയ്തതായ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. സുരക്ഷ ഉദ്യോഗസ്ഥർ എല്ലാ നടപടിക്രമങ്ങളിലും നിയമങ്ങളും പാലിക്കുന്നുണ്ട്.
ഭരണഘടനയും നിയമവ്യവസ്ഥകളും പാലിച്ച് മാത്രം അറസ്റ്റും മറ്റു നടപടികളും സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
മുൻകൂർ അന്വേഷണത്തിന്റെയും മന്ത്രാലയത്തിൽനിന്ന് നിർദേശം ലഭിച്ചതിന്റെയും പബ്ലിക് പ്രോസിക്യൂഷനിൽനിന്നുള്ള അനുമതിയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്. താൻ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടതായ കുവൈത്ത് പൗരൻ അബ്ദുല്ല അൽതമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽഅഹ്മദ് അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽഅൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.