കുത്തിവെപ്പെടുത്തവരും ആരോഗ്യ മാർഗനിർദേശം പാലിക്കണമെന്ന് അധികൃതർ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചുകഴിയുേമ്പാൾ മാത്രമാണ് സമൂഹ പ്രതിരോധ ശേഷി കൈവരൂ. ആ ഘട്ടം എത്തുേമ്പാൾ പൊതുജനങ്ങളെ അറിയിക്കും. ഇപ്പോൾ എല്ലാവരും ജാഗ്രത പുലർത്തുകയും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കണം.
വാക്സിൻ സ്വീകരിച്ചതിെൻറ ആത്മവിശ്വാസത്തിൽ നിരവധി പേർ ജാഗ്രത കൈവിട്ടതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അധികൃതർ വാർത്തക്കുറിപ്പിലൂടെ പ്രത്യേക നിർദേശം നൽകിയത്. അതേസമയം, വാക്സിൻ സ്വീകരിച്ചവർക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് 50 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചവർക്ക് 90 ശതമാനവും പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, 100 ശതമാനം പ്രതിരോധശേഷി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല.
അതുകൊണ്ടാണ് ജാഗ്രത തുടരണമെന്ന് പറയുന്നത്. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മാർഗനിർദേശങ്ങളും കുത്തിവെപ്പെടുത്തവരും പാലിക്കണം. അതിനിടെ കുത്തിവെപ്പ് ദൗത്യം ആരോഗ്യ മന്ത്രാലയം കാര്യക്ഷമതയോടെ അതിവേഗം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. കൂടുതൽ ഡോസ് വാക്സിൻ ലഭിക്കുന്നതിനനുസരിച്ച് വിതരണത്തിന് ആരോഗ്യ മന്ത്രാലയം സൗകര്യമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.