ആകാശവിസ്മയം തീർത്ത് വ്യോമയാന പ്രദർശനം കൊടിയിറങ്ങി
text_fieldsകുവൈത്ത് സിറ്റി: ആകാശവിസ്മയം തീർത്ത് രണ്ടാമത് കുവൈത്ത് വ്യോമയാന പ്രദർശനം കൊ ടിയിറങ്ങി. 37 രാജ്യങ്ങളിൽനിന്നുള്ള 200 സിവിൽ, മിലിട്ടറി ഏവിയേഷൻ കമ്പനികൾ പെങ്കടുത് തു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച വെള്ളി, ശനി ദിവസങ്ങളിൽ ആയിരങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായുള്ള അമീരി വിമാനത്താവളത്തിന് സമീപം നിശ്ചിത സ്ഥലത്ത് പ്രദർശനം കാണാനെത്തി.
വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും വിവിധതരം വിമാനങ്ങൾ, ഹെലികോപ്ടറുകൾ, എൻജിൻ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും ശ്രദ്ധയാകർഷിച്ചു. 60,000ത്തോളം ആളുകൾ പ്രദർശനം കാണാനെത്തിയിട്ടുണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്ക്. പൊതുജനങ്ങൾക്ക് ഏരിയൽ ഷോ കാണാനും അവസരമുണ്ട്.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിൽ പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ദിവാൻ, സിവിൽ വ്യോമയാന വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലായിരുന്നു പരിപാടി. സെമിനാറുകളും പ്രദർശനങ്ങളും മറ്റു വൈജ്ഞാനിക പരിപാടികളും അനുബന്ധമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.