ഒ.ഐ.സി.സി കുവൈത്ത് പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി. വേണുഗോപാൽ എം.പിക്ക്
text_fieldsകുവൈത്ത് സിറ്റി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ പേരിൽ ഒ.ഐ.സി.സി കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി. വേണുഗോപാൽ എം.പിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുൻ അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആസഫ് അലി, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മേനോൻ, മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മേയിൽ കുവൈത്തിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് കുവൈത്ത് ഒ.ഐ.സി.സി ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ്, കുവൈത്ത് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് വർഗീസ് പുതുകുളങ്ങര, വൈസ് പ്രസിഡൻ്റ് ഡോ.എബി വരിക്കാട് എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.