കാനഡയിലെ കുവൈത്ത് അംബാസഡറിന് പുരസ്കാരം
text_fieldsകുവൈത്ത് സിറ്റി: കാനഡയിലെ കുവൈത്ത് അംബാസഡർ റീം അൽ ഖാലിദിന് മിഡിൽ ഈസ്റ്റിലെ മികച്ച അംബാസഡർക്കുള്ള പുരസ്കാരം. കനേഡിയൻ വിദേശകാര്യ മന്ത്രാലയം, ഇന്റർനാഷണൽ പബ്ലിക് ഡിപ്ലോമസി കൗൺസിൽ (ഐ.പി.ഡി.സി) എന്നിവയുമായി സഹകരിച്ച് ഒട്ടാവ സർവകലാശാല സംഘടിപ്പിച്ച ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.
ഒട്ടാവയിലെ വനിത നയതന്ത്ര ദൗത്യങ്ങളുടെ (ഡബ്ല്യു.എച്ച്.ഡി.എം.ഒ) അധ്യക്ഷയായ മിഡിൽ ഈസ്റ്റിലെയും അറേബ്യൻ ഗൾഫ് മേഖലയിലെയും ആദ്യ വനിതയാണ് റീം അൽ ഖാലിദ്. കനേഡിയൻ യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി വിവിധ മീറ്റിംഗുകളിലൂടെ അവർ നിരന്തരം ഇടപഴകുകയും വിദ്യാഭ്യാസ നയതന്ത്ര ബന്ധങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് റീം പറഞ്ഞു. കുവൈത്തും കാനഡയും തമ്മിലുള്ള അടുപ്പം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും, ജനങ്ങൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.