സേവനം കുവൈത്ത് ബോധവത്കരണ ക്ലാസ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടും തീപിടിത്തവും വർധിച്ച സാഹചര്യത്തിൽ സേവനം കുവൈത്ത് അംഗങ്ങൾക്കായി മൻഗഫിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ഫയർ സേഫ്ടി സേവ്സ് ലൈവ്സ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി സേവനം കുവൈത്ത് മെഡിക്കൽ ഗിൽഡ് ചീഫ് കോഓഡിനേറ്റർ തുഷാർ ഉദ്ഘാടനം ചെയ്തു. സേവനം കുവൈത്ത് പ്രസിഡന്റും സേഫ്ടി പ്രൊഫഷനലുമായ ബൈജു കിളിമാനൂർ ക്ലാസ് നയിച്ചു.
റസിഡൻഷ്യൽ ഫയർ സേഫ്റ്റിയുടെ വിവിധ വശങ്ങൾ, അഗ്നി സുരക്ഷ സംവിധാനങ്ങൾ, അവയുടെ പ്രവർത്തനം, തീപിടിത്തം ഒഴിവാക്കുന്നതിനും കെടുത്തുന്നതിനും നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിനും സ്വീകരിക്കേണ്ട രക്ഷാമാർഗങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. മൻഗഫ് അഗ്നിബാധയിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്ക് പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി പ്രീത പ്രാർഥന ചൊല്ലി. ജനറൽ സെക്രട്ടറി സിബി, വൈസ് പ്രസിഡന്റ് ജിനു, യൂനിറ്റ് കൺവീനർ ജയകുമാർ ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.