അയർക്കുന്നം പ്രവാസി അസോസിയേഷൻ രൂപവത്കരിച്ചു
text_fieldsടോം വയലിൽ (പ്രസി), ബിജു കവലക്കൽ
(സെക്ര), മാത്യൂസ് വയലിൽ (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളായ കോട്ടയം അയർക്കുന്നം നിവാസികളുടെ നേതൃത്വത്തിൽ അയർക്കുന്നം പ്രവാസി അസോസിയേഷന് രൂപം നൽകി. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന സംഗമത്തിൽ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം അയർക്കുന്നം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സീന ബിജു നാരായണൻ ഓൺലൈനായി നിർവഹിച്ചു. അയർക്കുന്നം സർക്കിൾ ഇൻസ്പെക്ടർ ആർ. മധു സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. ജിൻസ് മരങ്ങാട്ടിലിൽ, ജിൽസ് കുടകശ്ശേരിൽ എന്നിവരുടെ മേൽനോട്ടത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അയർക്കുന്നം പ്രവാസി അസോസിയേഷൻ രൂപവത്കരണ
പരിപാടിയിൽ ഭാരവാഹികൾ കേക്ക് മുറിക്കുന്നു
ടോം വയലിൽ (പ്രസി), ബിജു കവലക്കൽ (സെക്ര), മാത്യൂസ് വയലിൽ (ട്രഷ), നോബി വെല്ലിയേലിൽ (വൈസ് പ്രസി), ജോർജ് കുടകശ്ശേരിൽ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. സിജു കൊല്ലംപറമ്പിൽ (മംഗഫ് ഏരിയ കൺവീനർ), ജോസ് പേഴുംകാട്ടിൽ (സാൽമിയ ഏരിയ കൺവീനർ), സതീഷ് മുകളേൽ, ജിയോ ജോസ് കോക്കാട്ട് (അബ്ബാസിയ ഏരിയ കൺവീനർ), ജിനോ അപ്പച്ചേരിൽ (ഫർവാനിയ ഏരിയ കൺവീനർ), ചിക്കു കുരങ്ങല്ലിൽ (റിഗ്ഗയി ഏരിയ കൺവീനർ) എന്നിവരെയും അഡ്വൈസറി ബോർഡ് അംഗമായി ജിൻസ് മരങ്ങാട്ടിൽ, ജിൽസ് കുടകശ്ശേരിൽ എന്നിവരെയും തെരഞ്ഞെടുത്തു.സംഗമത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഗെയിംസ്, ഗാനമേള എന്നിവ നടന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.