ബാബരി മസ്ജിദ് ഭരണകൂട ഭീകരതയുടെ പ്രതീകം -ഐ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: ബാബരി മസ്ജിദ് ധ്വസംനത്തിന്റെ 32ാം വാർഷിക ദിനത്തിൽ കുവൈത്ത് ഐ.എം.സി.സി ബാബരി ദിന സെമിനാർ സംഘടിപ്പിച്ചു. ‘വഖഫ് നിയമ ഭേദഗതിക്കും, ഭരണകൂട ഭീകരതക്കുമെതിരെ’ എന്ന തലക്കെട്ടിൽ അബ്ബാസിയ സംസം റസ്റ്റാറന്റിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി ജി.സി.സി കൺവീനറും സൗദി കമ്മിറ്റി സെക്രട്ടറിയുമായ മുഫീദ് കൂരിയാടൻ ഉദ്ഘാടനം ചെയ്തു. നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ഭരണകൂട ഭീകരതയുടെയും നീതിനിഷേധത്തിന്റേയും പ്രതീകമാണ് ബാബരി മസ്ജിദ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മതേതര സമൂഹം ഫാഷിസത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും അഭിപ്രായപ്പെട്ടു.
ഷരീഫ് താമരശ്ശേരി, ഹാരിസ് പൂച്ചക്കാട്, റഷീദ് ഉപ്പള, മുനീര്‍ തൃക്കരിപ്പൂര്‍, റിയാസ് തങ്ങൾ കൊടുവള്ളി, മുബാറക് കൂളിയങ്കൽ, അഷറഫ് ചാപ്പയിൽ എന്നിവര്‍ സംസാരിച്ചു.
കുവൈത്ത് ഐ.എം.സി.സി ട്രഷറർ അബൂബക്കര്‍ എ.ആർ നഗർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഉമ്മര്‍ കൂളിയാങ്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.