ബാബരി മസ്ജിദ്: ഓർമകൾക്ക് മരണമില്ല- ചർച്ച സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) `ബാബരി മസ്ജിദ്: ഓർമകൾക്ക് മരണമില്ല' എന്ന തലക്കെട്ടിൽ ചർച്ച സമ്മേളനം സംഘടിപ്പിച്ചു. ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണ്. 1992ൽ മസ്ജിദ് തകർത്തു കൊണ്ട് സംഘ് പരിവാർ നടത്തിയ ഉന്മാദ നൃത്തം 2024ൽ വീണ്ടും ആവർത്തിക്കുകയാണെന്നും സമ്മേളനത്തിൽ സംസാരിച്ച കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ചൂണ്ടിക്കാട്ടി.
ഈ അനീതിയും അക്രമവും മറവിക്ക് വിട്ടുകൊടുക്കാൻ തയാറല്ലെന്നും മനുഷ്യത്വത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ ബാബരി മസ്ജിദ് മരിക്കാത്ത ഓർമകളായി എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം ഉണർത്തി. കുവൈത്തിലെ വിവിധ സാമൂഹിക, സംഘടനാ പ്രതിനിധികളായ വി. വിനോദ്, ഫാറൂഖ് ഹമദാനി, സത്താർ കുന്നിൽ, ലായിക്ക് അഹ്മദ്, സക്കീർ ഹുസ്സൈൻ തുവ്വൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് ശരീഫ് പി.ടി അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. അനീസ് അബ്ദുൽസലാം ഖുർആൻ പാരായണം നടത്തി. സെക്രട്ടറി സാബിക് യൂസഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.