Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2020 3:08 AM GMT Updated On
date_range 10 Oct 2020 3:08 AM GMTബാബു നിലമ്പൂരിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
അബ്ബാസിയ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈത്ത് ഒ.െഎ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും സാമൂഹിക പ്രവർത്തകനുമായ ബാബു നിലമ്പൂരിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.
ഒ.െഎ.സി.സി കേന്ദ്ര കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, മലപ്പുറം ജില്ലാ പ്രസിഡൻറ് അലി മുഹമ്മദ്, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, ജില്ലാ വൈസ് പ്രസിഡൻറ് അർഷാദ്, ജില്ലാ സെക്രട്ടറി ഈസ്മയിൽ കൂനത്തിൽ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മൊമേൻറാ ചടങ്ങിൽ കൈമാറി.മാണി, ഈപ്പൻ, അലിജാൻ, രാജേഷ് തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story