ബാഡ്മിന്റൺ സൂപ്പർ ലീഗ്: ആക്ഷൻ- 2023
text_fieldsകുവൈത്ത് സിറ്റി: പ്രഥമ ഇഗ്ലൂ ബി.പി.കെ-ബി.എസ്.എൽ പ്രീമിയർ ബാഡ്മിന്റൺ ആക്ഷൻ ഡിസംബർ ഒന്നിന് അഹ്മദിയിലെ അൽ ശബാബ് സ്പോർട്സ് ക്ലബിൽ നടക്കും. കുവൈത്തിലെ മുൻനിര ക്ലബുകളിൽ നിന്നുള്ള മികച്ച കളിക്കാർ മത്സരത്തിൽ പങ്കെടുക്കും. ടസ്കേഴ്സ് ആൻഡ് സെൻട്രൽ ഹീറോസ്, റാപ്റ്റേഴ്സ് ബാഡ്മിന്റൺ, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, പവർ സ്മാഷ്, യുനൈറ്റഡ് സ്പോർട്സ് ക്ലബ് ആൻഡ് സഹ്റ വിക്ടർ തുടങ്ങിയ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.
237 കളിക്കാരുടെ എൻട്രികളിൽനിന്ന് മികവിന്റെ അടിസ്ഥാനത്തിൽ ലേലത്തിലൂടെയാണ് ആറു ടീമുകൾ 95 കളിക്കാരെ തിരഞ്ഞെടുത്തത്. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളുള്ള ടീം ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.
കേരള സംസ്ഥാന ചാമ്പ്യൻമാരായ ശിവശങ്കർ ഇ.ജെ. (വി.ബി.എ), റോഷൻ സോജൻ (ഐ.എസ്.എ), റുഖിയ അൽമുർഷെഡ് (റാങ്ക് 1 - കുവൈത്ത് നാഷനൽ ബാഡ്മിന്റൺ ടീം) എന്നിവരെ കൂടാതെ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഈജിപ്ത്, ജോർഡൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കളിക്കാരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.