ടി.കെ.കെ അംഗങ്ങൾക്ക് ബദർ അൽസമ പ്രിവിലേജ് കാർഡ്
text_fieldsകുവൈത്ത് സിറ്റി: ബദർ അൽസമ മെഡിക്കൽ സെൻറർ ഫർവാനിയ പ്രിവിലേജ് ബദർ ഹെൽത്ത് കാർഡ് തുളുകൂട്ട കുവൈത്ത് (ടി.കെ.കെ) അംഗങ്ങൾക്ക് നൽകി. ബദർ അൽ സമ മെഡിക്കൽ സെൻററിൽ നടന്ന പരിപാടിയിൽ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാക്ക് കുവൈത്തിലെ വിതരണോദ്ഘാടനം നിർവഹിച്ചു. ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ഡോക്ടർ കൺസൽട്ടേഷനുകൾ, എക്സ്റേ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലും വിവിധ കിഴിവുകൾ ലഭിക്കും. ബദർ അൽ സമ മാർക്കറ്റിങ് കോഒാഡിനേറ്റർ പ്രീമ, ടി.കെ.കെ പ്രസിഡൻറ് രമേശ് ശേഖർ ഭണ്ഡാരി, മാനേജ്മെൻറ് അഡ്വൈസറി ബോർഡ്, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഹെൽത്ത് കാർഡ് ടി.കെ.കെയുടെ എല്ലാ അംഗങ്ങൾക്കും സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.