ബാലവേദി കുവൈത്ത് സ്വാതന്ത്ര്യദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത്, മാതൃഭാഷ സമിതി എന്നിവ സംയുക്തമായി സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. നാലുമേഖലകളിലായി നടന്ന ആഘോഷത്തിൽ കലാപരിപാടികളും മത്സരങ്ങളും നടന്നു.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ബാസിയ മേഖലയിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ പരിപാടി കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് ഉദ്‌ഘാടനം നിർവഹിച്ചു. മഞ്ജു മറിയം മനോജ് അധ്യക്ഷത വഹിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് മുഖ്യാതിഥിയായി. നിരഞ്ജന സ്വാഗതം പറഞ്ഞു. അക്സ സൂസൻ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈത്ത് അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് ആശംസകൾ അർപ്പിച്ചു.
അബ്ബാസിയ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ ജിതേഷ് രാജൻ, അബ്ബാസിയ മേഖല മാതൃഭാഷ കൺവീനർ ബിജു സാമുവൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഭദ്ര ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
ഫഹാഹീൽ മേഖലയിൽ മംഗഫ് കല സെന്ററിൽ പരിപാടി കലയുടെ മുതിർന്ന അംഗവും ലോകകേരള സഭ പ്രതിനിധിയുമായ ടി.വി. ഹിക്മത് ഉദ്‌ഘാടനം ചെയ്തു. ബാലവേദി ചാച്ചാജി ക്ലബ് പ്രസിഡന്റ് ഫാത്തിമ ഷാജു അധ്യക്ഷത വഹിച്ചു. ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി അവനി വിനോദ് സ്വാഗതം പറഞ്ഞു. സെൻഹ ജിത് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈത്ത് ഫഹാഹീൽ ആക്ടിങ് പ്രസിഡന്റ് ജയചന്ദ്രൻ, ബാലവേദി കുവൈത്ത് ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ തോമസ് സെൽവൻ, മേഖല മാതൃഭാഷ കൺവീനർ ഗോപിദാസ് എന്നിവർ വേദിയിൽ സന്നിഹിതരായി. ബാലവേദി ഫഹാഹീൽ ജോയന്റ് സെക്രട്ടറി മാധവ് സുരേഷ് നന്ദി പറഞ്ഞു.
അബുഹലീഫ മേഖലയിൽ മെഹ്ബുല്ല കല സെന്ററിൽ പരിപാടി കല കുവൈത്ത് ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്‌ഘാടനം ചെയ്തു. ബാലവേദി മഞ്ചാടി ക്ലബ് സെക്രട്ടറി ഏബൽ അജി അധ്യക്ഷത വഹിച്ചു. ബാലവേദി അബുഹലീഫ, മേഖല സെക്രട്ടറി അലീന എലിസബത്ത് മാത്യു സ്വാഗതം പറഞ്ഞു.
ശ്രേയ സുരേഷ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈത്ത് അബുഹലീഫ മേഖല സെക്രട്ടറി ഷൈജു ജോസ്, ബാലവേദി കേന്ദ്ര രക്ഷാധികാരസമിതി അംഗം ജോസഫ് പണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലവേദി കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സുമൻ സോമരാജ്, അബുഹലീഫ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ കിരൺ ബാബു, അബുഹലീഫ മേഖല മാതൃഭാഷ കൺവീനർ അജീഷ് എന്നിവർ വേദിയിൽ സന്നിഹിതരായി. ധനുശ്രീ സുരേഷ് നന്ദി പറഞ്ഞു. സാൽമിയ മേഖലയിൽ സാൽമിയ കല സെന്ററിൽ നടന്ന പരിപാടി ലോക കേരള സഭ അംഗം ആർ. നാഗനാഥൻ ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി സാൽമിയ മേഖല പ്രസിഡന്റ് ഡാനി ജോർജ് തൈമണ്ണിൽ അധ്യക്ഷത വഹിച്ചു.
നക്ഷത്ര ദിലീപ് സ്വാഗതം പറഞ്ഞു. ബാലവേദി സാൽമിയ മേഖല സെക്രട്ടറി രോഹൻ സന്ദീപ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈത്ത് ട്രഷറർ അജ്നാസ് അഹമ്മദ്, മേഖല ആക്ടിങ് സെക്രട്ടറി ജെയ്‌സൺ, മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിൽ, മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡയോണ ജോർജ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.