ബാലവേദി കുവൈത്ത് പോസ്റ്റർ രചന മത്സരം
text_fieldsകുവൈത്ത് സിറ്റി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബാലവേദി കുവൈത്ത് ‘ബീറ്റ് ദി പ്ലാസ്റ്റിക് പൊലൂഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ, സാൽമിയ മേഖലകളിലെ കുട്ടികൾക്ക് അബ്ബാസിയ കല സെന്ററിലും, ഫഹാഹീൽ, അബൂഹലീഫ മേഖലകളിലെ കുട്ടികൾക്ക് മംഗഫ് കല സെന്ററിലുമായി രണ്ടു മേഖലകളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്
ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അധ്യക്ഷതയിൽ അബ്ബാസിയ മേഖലയിൽ നടന്ന പരിപാടി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിലെ സയന്റിസ്റ്റ് ഡോ. ജാഫർ അലി ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ബാലവേദി കേന്ദ്ര രക്ഷാധികാരി കൺവീനർ ഹരിരാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈത്ത് അബ്ബാസിയ മേഖല സെക്രട്ടറി കെ.വി. നവീൻ, ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി സമിതി കോഓഡിനേറ്റർ ജിതേഷ് രാജൻ, സാൽമിയ മേഖല രക്ഷാധികാരി സമിതി കോഓഡിനേറ്റർ ജിജുലാൽ എന്നിവർ സന്നിഹിതരായിരുന്നു. ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി ഗൗരി പ്രിയ നന്ദിയും പറഞ്ഞു.
മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ അബൂഹലീഫ മഞ്ചാടി ക്ലബ് പ്രസിഡന്റ് ആഗ്നീസ് ഷൈൻ അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി.രജീഷ് , ബാലവേദി പ്രസിഡന്റ് അവനി വിനോദ്, കേന്ദ്ര രക്ഷാധികാരി സമിതി അംഗം തോമസ് ചെപ്പുകുളം എന്നിവർ ആശംസകളർപ്പിച്ചു. ബാലവേദി അബൂഹലീഫ മേഖല രക്ഷാധികാരി കൺവീനർ കിരൺ ബാബു, ഫഹാഹീൽ മേഖല രക്ഷാധികാരി കൺവീനർ ബിബിൻ, അബൂഹലീഫ മേഖല പ്രസിഡൻറ് ഏബൽ അജി, വൈസ് പ്രസിഡന്റ് ധനുശ്രീ ധനീഷ് എന്നിവർ സന്നിഹിതരായി. ഫഹാഹീൽ മേഖല സെക്രട്ടറി മാധവ് സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് റൊണിറ്റ റോസ് റിക്സൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.