പെരുന്നാൾ ആശംസ നേർന്ന് ഇന്ത്യൻ അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും കുവൈത്തി ജനതക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. മാനവികതയുടെ സന്ദേശം പകരുന്നതാണ് ഈദ് ആഘോഷമെന്നും സമാധാനം, അനുകമ്പ, സാമൂഹിക പ്രതിബദ്ധത, ത്യാഗം, സാഹോദര്യം മുതലായ മാനവികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണിത്. നിങ്ങൾ ആരായിരുന്നാലും മനുഷ്യർ എന്ന നിലയിൽ തുല്യരാണ്. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് സബാഹ് എന്നിവർക്കും മുഴുവൻ രാജ്യനിവാസികൾക്കും ആശംസ അറിയിക്കുന്നു. പത്തുലക്ഷം ഇന്ത്യക്കാർക്ക് നല്ല രീതിയിൽ തൊഴിലെടുത്ത് താമസിക്കാൻ അവസരമൊരുക്കിയതിന് നാം ഈ രാജ്യത്തോട് നന്ദിയുള്ളവരാണ്.
ഇന്തോനേഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകൾ താമസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത മതവിഭാഗങ്ങൾ താമസിക്കുന്ന വൈവിധ്യത്തിന്റെ രാജ്യമാണ് ഇന്ത്യ. വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്. അതുകൊണ്ട് തന്നെ എല്ലാ ആഘോഷവും ഇന്ത്യയുടെ ആഘോഷമാണ്. എല്ലാവർക്കും സന്തോഷത്തിന്റെ പെരുന്നാൾ ആശംസ നേരുന്നതായി അംബാസഡർ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.