തൊഴിൽനിയമം ലംഘിച്ചാൽ രണ്ടുവർഷത്തേക്ക് തൊഴിൽ പെർമിറ്റ് നൽകില്ല
text_fieldsകുവൈത്ത് സിറ്റി: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരുടെ തൊഴിൽ പെർമിറ്റ് രണ്ടുവർഷത്തേക്ക് മരവിപ്പിക്കുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. തൊഴിൽ കരാറിലുള്ള വ്യവസ്ഥകൾ ലംഘിച്ചാലാണ് തൊഴിലാളിക്കെതിരെ നടപടിയെടുക്കുക.
പുറത്തെ വിസയിലുള്ള തൊഴിലാളികളെ ജോലിക്കുവെച്ചാൽ തൊഴിലുടമക്കെതിരെയും നടപടിയെടുക്കും. കുറ്റകൃത്യത്തിെൻറ വ്യാപ്തിയനുസരിച്ച് റിക്രൂട്ട്മെൻറ് തൽക്കാലത്തേക്ക് വിലക്കുന്നത് മുതൽ കോടതി നടപടിവരെ നേരിടേണ്ടിവരും. ഇത്തരം കമ്പനികളുടെ ഫയലുകൾ തൽക്കാലത്തേക്കോ സ്ഥിരമായോ ക്ലോസ് ചെയ്യാൻ മാൻപവർ അതോറിറ്റിക്ക് അധികാരമുണ്ട്.
അതോറിറ്റിയിൽ നൽകുന്ന വിവരങ്ങളിൽ ചതിയോ തിരിമറിയോ നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. കുവൈത്തിെൻറ അന്തസ്സിന് ക്ഷതംവരുത്തുന്ന പരാതികൾ ഉണ്ടാവുന്നതിന് ഇത്തരം തിരിമറികൾ കാരണമാവുന്നുണ്ട്. തൊഴിലാളികളെ തുടർച്ചയായ ഏഴുദിവസം അറിയിപ്പില്ലാതെ കാണാതായാൽ തൊഴിലുടമകൾ 15 ദിവസത്തിനകം തൊഴിലാളികളുടെ വിശദവിവരങ്ങൾ സഹിതം ആഭ്യന്തര മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇങ്ങനെ പരാതിനൽകിയതിനുശേഷം തൊഴിലാളി ജോലിക്കെത്തിയാൽ ഒളിച്ചോട്ടക്കേസ് പിൻവലിക്കുന്നതിന് മുമ്പ് ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.