നാലു രാജ്യങ്ങളിൽനിന്നുളള പക്ഷി ഉൽപന്ന ഇറക്കുമതിക്ക് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: പാകിസ്താൻ, ഇറാൻ, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള പക്ഷി ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. മുട്ട, മാംസം, മാംസോൽപന്നങ്ങൾ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. ഇൗ രാജ്യങ്ങളിൽ വ്യാപന ശേഷിയുള്ള പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയത്. പുതിയതും ശീതീകരിച്ചതുമായ മാംസങ്ങൾക്കും മുട്ടക്കും വിലക്ക് ബാധകമാണ്. ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടി വരുമെന്ന് കാർഷിക, മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും വിലക്ക് താൽക്കാലികമാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.