സന്നദ്ധ സംഘടനകൾക്ക് ലഭിക്കുന്ന പണത്തിെൻറ കണക്ക് സമർപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സന്നദ്ധ സംഘടനകളുടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിെൻ റ കണക്ക് ഒാരോ മാസവും സമർപ്പിക്കണമെന്ന് രാജ്യത്തെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നി ർദേശം നൽകി. തൊഴിൽ-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയത്തിെൻറ അനുമതി കരസ്ഥമാക്കാതെ രാജ്യത്തെ സന്നദ്ധ സംഘടനകൾ വിദേശ സംഘടനകളുമായി ഇടപാടുകൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിെൻറ തുടർച്ചയായാണ് ബാങ്കുകളോട് മാസാന്ത റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
ആഗസ്റ്റ് തുടക്കം മുതലുള്ള ഇടപാടുകളുടെ കണക്ക് സമർപ്പിക്കണം. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിനും തൊഴിൽകാര്യ മന്ത്രാലയത്തിനും ഇടയിൽ ഏകോപനമുണ്ടാക്കിയിട്ടുണ്ട്. ഇരു മന്ത്രാലയങ്ങളുടെയും അറിവോടെയും അനുമതിയോടെയും അല്ലാതെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടക്കുന്നത് കണ്ടെത്താൻ സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദ സംഘടനകൾക്ക് പണം എത്തുന്നത് തടയാനാണ് ഇത്തരം ക്രമീകരണം ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്ക് മാത്രമാണ് പിരിവിന് അനുമതിയുള്ളത്. സന്നദ്ധ സംഘടനകൾ വരുത്തിയ നിയമ ലംഘനങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്. കെ. നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ല. അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്. ഉദാരമതികളിൽനിന്ന് സ്വരൂപിച്ച പണത്തിന് കൃത്യമായ ഉറവിറം കാണിക്കാൻ സംഘടനകൾ ബാധ്യസ്ഥമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.