മാർ ബസേലിയസ് മൂവ്മെന്റ് കൺവെൻഷൻ 29 മുതൽ
text_fieldsകുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയസ് മൂവ്മെന്റ് വലിയ നോമ്പിനോടനുബന്ധിച്ച് കൺവെൻഷനും ധ്യാനയോഗവും നടത്തും. മാർച്ച് 29 മുതൽ ഏപ്രിൽ ഒന്ന് വരെ നാലു ദിവസങ്ങളിലാണ് പരിപാടി.
അബ്ബാസിയ സെന്റ് ബസേലിയസ് ചാപ്പലിൽ വൈകീട്ട് ഏഴു മുതൽ ക്രമീകരിച്ചിരിക്കുന്ന വചന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, കോട്ടയം പഴയ സെമിനാരി അധ്യാപകനും, പത്തനംതിട്ട മാർ ഗ്രിഗോറിയസ് ശാന്തി നിലയം കൗൺസലിങ് സെന്റർ ഡയറക്ടറും, തുമ്പമൺ ഭദ്രാസനത്തിന്റെ മാനവ ശാക്തീകരണ വിഭാഗം ഡയറക്ടറും, പ്രഭാഷകനുമായ ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് വചനശുശ്രൂഷക്ക് നേതൃത്വം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.