ബക്കർ ചാവക്കാടിന് ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി
text_fieldsപ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബക്കർ ചാവക്കാടിന് ഇന്ത്യൻ
ഇസ്ലാഹി സെൻററിെൻറ ഉപഹാരം സിദ്ദീഖ് മദനി കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബക്കർ ചാവക്കാടിന് ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് യാത്രയയപ്പ് നൽകി. 50 വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്ന ബക്കർ സാമൂഹിക പ്രവർത്തന രംഗത്ത് പരിചിതനാണ്. അൽ-കുലൈബ് കമ്പനിയിൽ ദീർഘ കാലമായി ജോലി ചെയ്യുന്നു.
യാത്രയയപ്പ് പരിപാടിയിൽ ഇന്ത്യൻ ഇസ്ലാഹി പ്രസിഡൻറ് അബ്ദുറഹ്മാൻ തങ്ങൾ, സെക്രട്ടറി അയ്യൂബ്ഖാൻ, വൈസ് പ്രസിഡൻറ് സിദ്ദീഖ് മദനി, മറ്റു ഭാരവാഹികളായ അബ്ദുൽ അസീസ് സലഫി, യൂനുസ് സലീം, ഫിറോസ് നിലമ്പൂർ, മനാഫ് മാത്തോട്ടം, ടി.എം.എ. റഷീദ്, താജുദ്ദീൻ നന്തി, അനസ് ചാവക്കാട്, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.