വൈക്കം മുഹമ്മദ് ബഷീർ ‘ഓർമദിനം’ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ‘ബഷീർ സാഹിത്യ തീരങ്ങളിൽ’ എന്ന വിഷയത്തിൽ കലാലയം സാംസ്കാരിക വേദി ‘മാങ്കോസ്റ്റീൻ’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര പോരാളിയുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തും ജീവിതവും സമകാലിക സാഹചര്യത്തിലും ഏറെ പ്രധാന്യം അർഹിക്കുന്ന ഒന്നാണെന്ന് യോഗം വിലയിരുത്തി.
ഫഹാഹീൽ മംഗഫ് ദാറു രിസാലയിൽ ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് കൂട്ടായി ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ നാടൻ ശൈലി ഏതൊരാൾക്കും ഉൾക്കൊള്ളാൻ പറ്റുന്നതാണെന്നും അതാണ് ബഷീറിനെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫഹാഹീൽ സോൺ കലാലയം സെക്രട്ടറി മുഹമ്മദ് നദീർ സഖാഫി നടക്കാവ് അധ്യക്ഷത വഹിച്ചു. റാഷിദ് നരിപ്പറ്റ, സുഹൈൽ മോങ്ങം, അസ്ലം തലയോലപ്പറമ്പ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.