ലുലു ഹൈപ്പർമാർക്കറ്റിൽ ബാർബിക്യു ബ്ലിസ് പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: ഗ്രിൽഡ് ഭക്ഷണ പ്രേമികൾക്കും പാചകക്കാർക്കും ഒരുപോലെ താൽപ്പര്യം ഉണർത്തി ലുലു ഹൈപ്പർമാർക്കറ്റിൽ ബാർബിക്യു ബ്ലിസ് പ്രമോഷൻ. ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഫെബ്രുവരി 20 വരെ നടക്കുന്ന ‘ബിബിക്യു ബ്ലിസ്’ പ്രമോഷന് അൽറായി ഔട്ട്‍ലറ്റിൽ തുടക്കമായി. ലുലു ഉന്നത മാനേജ്‌മെൻ്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രശസ്ത അറബി ഷെഫ് അഖീൽ പ്രമോഷൻ ഉദ്ഘാടനം ചെയ്തു. ഷോപ്പർമാർ,അഭ്യുദയകാംക്ഷികൾ എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു.
വ്യത്യസ്ത ഇനങ്ങളിലും രുചികളിലുമുള്ള ‘ബാർബിക്യൂകൾ' നിറഞ്ഞ പ്രമോഷൻ ഉദ്ഘാടനം ആവേശകരമായ മത്സരങ്ങൾ, വിൽപ്പന എന്നിവയാൽ അതിശയിപ്പിക്കുന്നതായി. ബാർബിക്യൂ ഉപകരണങ്ങളുടെ പ്രദർശനം, ഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള സ്റ്റാളുകൾ, ചെറിയ കുട്ടികൾക്കായി പ്ലേ-സോൺ എന്നിവ അൽറായിയിൽ സജ്ജീകരിച്ചിരുന്നു. തത്സമയ സംഗീതം, മാസ്‌കട്ടുകളുടെ ആകർഷകമായ പ്രകടനങ്ങൾ, ഉയരം കൂടിയ മനുഷ്യൻ, മിറർ ഷോ പ്രകടനങ്ങൾ,പാചക പ്രദർശനം എന്നിവയും ഉദ്ഘാടന ദിവസത്തെ മനോഹരമാക്കി.
ലൈവ് ബാർബിക്യൂ മത്സരത്തിൽ 100 ലധികം പേർ പങ്കെടുത്തു. ഏറ്റവും മികച്ച ഗ്രില്ലറുകൾക്ക് ലുലു ഹൈപ്പർമാർക്കറ്റിൻ്റെയും അൽ യൂമിൻ്റെയും സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.പ്രമോഷൻ കാലയളവിൽ ബാർബിക്യൂ ഗ്രില്ലിംഗ് സെറ്റുകൾ, ആക്സസറികൾ, ടൂളുകൾ, മാംസങ്ങൾ, ഫ്രഷ് ഫിഷ്, ബാർബിക്യു സോസുകൾ, ബാർബിക്യൂ ഉണ്ടാക്കാൻ ആവശ്യമായ മറ്റുവസ്തുക്കൾ എന്നിവ പ്രത്യേക വിലകളിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.