ബി.ഡി.കെ രക്തദാന ക്യാമ്പ് നാളെ
text_fieldsകുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ) വ്യാഴാഴ്ച രക്തദാനക്യാമ്പ് സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതൽ എട്ടു വരെ സെൻട്രൽ ബ്ലഡ് ബാങ്ക് ജാബ്രിയയിലാണ് ക്യാമ്പ്. അന്തരിച്ച മുൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനോടുള്ള ആദര സൂചകമായും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായുമാണ് ക്യാമ്പ്.
രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ 99811972, 90041663 നമ്പരിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രക്തദാതാക്കൾക്ക് വാഹനസൗകര്യം ഉണ്ടാകും. രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അടിയന്തര രക്ത ആവശ്യങ്ങള്‍ക്കും ബി.ഡി.കെ കുവൈത്ത് ഘടകത്തിനെ 99811972, 90041663 നമ്പരിൽ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.