ബി.ഡി.കെ കുവൈത്ത് രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ, അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. റമദാനിൽ ബ്ലഡ് ബാങ്കിലുണ്ടായ രക്തക്ഷാമം പരിഹരിക്കുന്നതിന് പിന്തുണ നൽകാനാണ് ക്യാമ്പ് നടത്തിയത്. 150ലധികം പേർ രക്തം നൽകി. എസ്.ബി.സി ജനറൽ ട്രേഡിങ് കമ്പനി ഓപറേഷൻസ് മാനേജർ വൈശാഖ് രാധാകൃഷ്ണൻ, എച്ച്.എസ്.ഇ മാനേജർ രോഹിത് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാര്‍ പങ്കെടുത്തു.
ത്രീബി ജനറൽ ട്രേഡിങ് കമ്പനി ജീവനക്കാർ തുടർച്ചയായ രണ്ടാം വർഷവും ബി.ഡി.കെയുടെ റമദാൻ രക്തദാന ക്യാമ്പുമായി സഹകരിച്ചു. മൊഹിമുതലി-മുല്ലാജി വെൽഫെയർ സൊസൈറ്റി (കുവൈത്ത്-ദാബിൽ) അംഗങ്ങൾ നോമ്പുതുറക്കുശേഷം രക്തം നൽകി.
സാമൂഹിക പ്രവർത്തകൻ സത്താർ കുന്നിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജൻ തോട്ടത്തിൽ, നളിനാക്ഷൻ, മനോജ് മാവേലിക്കര എന്നിവർ സംസാരിച്ചു. ജിതിന് ജോസ് സ്വാഗതവും ജയൻ സദാശിവൻ നന്ദിയും പറഞ്ഞു. നിമിഷ് കാവാലം പരിപാടി ഏകോപിപ്പിച്ചു.ദീപു ചന്ദ്രൻ, പി.സി. മുനീർ, സുരേന്ദ്ര മോഹൻ, ശാലിനി സുരേന്ദ്രമോഹൻ, ലിനി ജോയ്, വിനിത, പ്രശാന്ത്, ജിജോ ബോബാസ്, തോമസ് അടൂർ, റെജി അച്ചൻകുഞ്ഞ്, സജോ ജോൺ, ശ്രീകുമാർ, വിനോദ്, സോഫി രാജൻ എന്നിവർ ക്യാമ്പിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.