Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബി.​ഡി.​കെ, മ​ല​യാ​ളി...

ബി.​ഡി.​കെ, മ​ല​യാ​ളി മം​മ്സ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബി.​ഡി.​കെ, മ​ല​യാ​ളി മം​മ്സ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ ദി​ന അ​നു​സ്‌​മ​ര​ണം അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​നം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ചാ​പ്റ്റ​റും (ബി.​ഡി.​കെ), മ​ല​യാ​ളി മം​മ്സ് മി​ഡി​ൽ ഈ​സ്റ്റ്‌ കു​വൈ​ത്തും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്ക് ജാ​ബ്രി​യ​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 45 അം​ഗ​ങ്ങ​ൾ ര​ക്തം ദാ​നം ചെ​യ്തു. ഇ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി.

ബി.​ഡി.​കെ കു​വൈ​ത്ത് ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളി മം​മ്സ് മി​ഡി​ൽ ഈ​സ്റ്റ്‌ കു​വൈ​ത്ത് അ​ഡ്മിന്മാ​രാ​യ അ​മ്പി​ളി ശ​ശി​ധ​ര​ൻ, അ​മീ​റ ഹ​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശി​ല്പ മോ​ഹ​ൻ, രൂ​പ വി​ജീ​ഷ്, പൂ​ജ ഹ​ണി, മീ​ര വി​നോ​ദ്, സി​താ​ര സു​ജി​ത്, സ​ഫി​യ സി​ദ്ദി​ഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. നി​മീ​ഷ് കാ​വാ​ലം സ്വാ​ഗ​ത​വും ജ​യ​ൻ സ​ദാ​ശി​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, ജോ​ബി ബേ​ബി, സോ​ഫി രാ​ജ​ൻ, യ​മു​ന ര​ഘു​ബാ​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി.​ഡി.​കെ എ​യ്ഞ്ച​ൽ വി​ങ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ര​ക്ത ആ​വ​ശ്യ​ങ്ങ​ള്‍ക്കും ബി.​ഡി.​കെ കു​വൈ​ത്തി​നെ 99811972, 90041663 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBDKMalayali Moms
News Summary - BDK, Malayali Moms Blood Donation Camp
Next Story