ബീച്ച് പ്രവേശനത്തിന് ഫീസ് മുനിസിപ്പൽ കൗൺസിലിൽ ഭിന്നാഭിപ്രായം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ബീച്ചുകളിൽ പ്രവേശിക്കുന്നതിന് ഫീസ് ചുമത്തണമെന്ന നിർദേശത്തിൽ മുനിസിപ്പൽ കൗൺസിലിൽ ഭിന്നാഭിപ്രായം. സ്വദേശികൾക്കും വിദേശികൾക്കും ബീച്ച് പ്രവേശനത്തിന് ചെറിയ ഫീസ് ചുമത്തണമെന്നും ഇത് തീരപരിപാലനത്തിന് വിനിയോഗിക്കണമെന്നുമാണ് നിർദേശം വന്നത്. എന്നാൽ, ഒരു വിഭാഗം കൗൺസിലർമാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. അത് ആത്യന്തികമായി ബീച്ചുകളുടെ നാശത്തിനാണ് ഇടവെക്കുകയെന്നാണ് ഇവർ പറയുന്നത്. രാജ്യത്തെ സ്വകാര്യ ബീച്ചുകളുടെ നിലവിലെ അവസ്ഥ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. പണം നൽകി ആളുകൾ സന്ദർശനത്തിന് തയാറാവില്ല.
അതുകൊണ്ട് തന്നെ ആളനക്കവും പരിപാലനവുമില്ലാതെ തീരം നശിക്കാനാണ് വഴിവെക്കുകയെന്ന് കൗൺസിൽ അംഗം ഡോ. ഹസൻ കമാൽ പറഞ്ഞു. തീരത്തുള്ള ചില ഉല്ലാസ കേന്ദ്രങ്ങളുടെ ഉടമകൾ ബീച്ചിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നതായി കൗൺസിലിൽ പരാതി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.