ബീച്ചിലും പാർക്കിലും വിദേശികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്ന് എം.പി
text_fieldsകുവൈത്ത് സിറ്റി: കടലോരങ്ങളിലും പാർക്കുകളിലും സന്ദർശിക്കുന്ന വിദേശികളിൽനിന്ന ് ഫീസ് ഇൗടാക്കണമെന്ന് സഫ അൽ ഹാഷിം എം.പി ആവശ്യപ്പെട്ടു.
പെരുന്നാൾ അവധിക്കാലത്ത് തീരങ്ങളിലും പാർക്കുകളിലും വിദേശികൾ ധാരാളം മാലിന്യം ഉപേക്ഷിച്ചുപോയെന്ന് ആരോപിച്ചാണ് അവർ വിദേശികളിൽനിന്ന് ഫീസ് വാങ്ങണമെന്ന് ആവശ്യപ്പെട്ടത്. പുതുതായി ഉദ്ഘാടനം ചെയ്ത ശൈഖ് ജാബിർ പാലത്തിൽ വിദേശികൾക്ക് ടോൾ ഏർപ്പെടുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും നശിപ്പിക്കുന്നതിനും അവരിൽനിന്നുതന്നെ വില ഇൗടാക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അവർ പറഞ്ഞു.
ജനസംഖ്യാ സന്തുലനം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോൾ തന്നെ വിദേശി ജനസംഖ്യ 30 ലക്ഷത്തിനുമുകളിലും സ്വദേശികൾ 10 ലക്ഷത്തിനു മുകളിലുമാണ്. ഇത് അപകടമാണ്. അവിദഗ്ധരായ വിദേശ തൊഴിലാളികളെ പുറന്തള്ളുകയും വിസക്കച്ചവടക്കാരെ നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ മോശമായതെന്തോ വരാനിരിക്കുന്നു എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും സഫ അൽ ഹാഷിം എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.