കോളജുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിച്ചു. 36,000 വിദ്യാർഥികളാണ് ഒന്നര വർഷത്തെ ഇടവേളക്കു ശേഷം കലാലയങ്ങളിൽ എത്തിയത്. ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർഥികളെ വരവേറ്റത്. വാക്സിൻ എടുക്കാത്ത വിദ്യാർഥികൾ എല്ലാ ആഴ്ചയും പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർവകലാശാല വക്താവ് ഡോ. മർദി ഉബൈദി അൽ അയ്യാഷ് പറഞ്ഞു. കുത്തിവെപ്പ് എടുക്കാത്ത സന്ദർശകർ 72 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന കവാടങ്ങളിൽ തെർമൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നഴ്സിങ് സ്റ്റാഫുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സർവകലാശാല ജീവനക്കാർക്ക് പി.സി.ആർ പരിശോധന നടത്താനും വാക്സിൻ നൽകാനും ആരോഗ്യ മന്ത്രാലയം സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.