ജീവിത വിശുദ്ധി നേടാൻ വിശ്വാസികൾ തയാറെടുക്കുക -പി.ടി. ശരീഫ്
text_fieldsകുവൈത്ത് സിറ്റി: പുണ്യ റമദാൻ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി ജീവിതവിശുദ്ധി നേടാൻ വിശ്വാസികൾ തയാറാകണമെന്ന് കെ.ഐ.ജി കുവൈത്ത് പ്രസിഡൻറ് പി.ടി. ശരീഫ് പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ് ഫഹാഹീൽ, അബൂഹലീഫ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച മർഹബൻ യാ റമദാൻ പഠന സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അശരണരുടെ ആത്മഗതങ്ങൾ അടുത്തറിയുക എന്നത് റമദാൻ കാലത്ത് ആർജിച്ചെടുക്കേണ്ട സവിശേഷമായ ഗുണങ്ങളിലൊന്നാണെന്ന് 'റമദാനിനെ വരവേൽക്കാം' വിഷയം അവതരിപ്പിച്ച് അബ്‌ദുല്ല മൻഹാം പറഞ്ഞു.
'ഖുർആനും വിശ്വാസിയുടെ ജീവിതവും' വിഷയത്തിൽ കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ സംസാരിച്ചു. ഖുർആൻ സ്റ്റഡി സെൻറർ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ സൗമ്യ സാബിർ, ഷഹന നസീം, പി.കെ. നവാസ്, ജുബീന, മുബാറക്, സനോജ്, ഫവാസ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന പഠന സംഗമത്തിൽ കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡൻറ് അബ്‌ദുൽ ബാസിത് അധ്യക്ഷതവഹിച്ചു. അബ്‌ദുൽ ലത്തീഫ് ഓമശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം നിയാസ് ഇസ്‌ലാഹി, കൺവീനർ പി. സമീർ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡൻറ് സാബിഖ് യൂസുഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് അബൂയാസീൻ ഖുർആൻ പാരായണം നടത്തി. പ്രോഗ്രാം കൺവീനർ എം.ഐ. മുഹമ്മദ് നസീം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.