‘ഒരുമ’ അംഗങ്ങൾക്ക് റോയൽ സിറ്റി ക്ലിനിക്കിൽ ആനുകൂല്യങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗങ്ങളായവർക്ക് റോയൽ സിറ്റി ക്ലിനിക്കിൽ വിവിധ ആനുകൂല്യങ്ങൾ.
ജനറല്‍ ഡോക്ടർ കൺസൽട്ടേഷൻ, സ്പെഷലിസ്റ്റ് ഡോക്ടർ കൺസൽട്ടേഷൻ എന്നിവക്ക് അമ്പത് ശതമാനം കിഴിവും, ലാബ് പരിശോധനകൾക്ക് ആകര്‍ഷകമായ കിഴിവുകളും ഒരുമ അംഗങ്ങള്‍ക്ക് നൽകുമെന്ന് റോയൽ സിറ്റി മാനേജ്മെന്റ് അറിയിച്ചു. ഈ ആനുകൂല്യങ്ങൾ 2025 ഡിസംബർ 31 വരെയുണ്ടാകും.
റോയൽ സിറ്റി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ‘ഒരുമ’യുടെ പോസ്റ്റർ പ്രകാശനവും നടന്നു. റോയൽ സിറ്റി ക്ലിനിക് സി.ഇ.ഒ. ഡോ. ഫിലിപ്പ് വർഗീസ്, സി.ഒ.ഒ ഷിബു അലക്സ്, ഒരുമ സെക്രട്ടറി എസ്.പി. നവാസ് എന്നിവർ ചേര്‍ന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
റോയൽ സിറ്റി ക്ലിനിക് അബ്ബാസിയ മാനേജ്മെന്റ് കൺസൽട്ടന്റ് ജിൻസൺ വർഗീസ്, ഇ.എൻ.ടി സർജൻ ഡോ. മനോജ് കുമാർ, ക്വാളിറ്റി ആൻഡ് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് ഡോ. ശ്രീയുക്ത, കെ. ഐ.ജി. അബ്ബാസിയ ഏരിയ സെക്രട്ടറി ഷാ അലി, ഏരിയ ട്രഷറർ ഷുക്കൂർ, ഹമീദ് കോക്കൂർ, ഷമീം, ഷിബിൻ, മുജീബ്, ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
ഡിസംബർ ആറിന് തുടങ്ങിയ ‘ഒരുമ’കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കാനും കഴിയുക. രണ്ടര ദിനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം.
അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. അംഗങ്ങൾക്ക് ചികിത്സ സഹായവും നൽകും.
ഫോൺ-അബ്ബാസിയ 600222820, ഫർവാനിയ 99316863, ഫഹാഹീൽ 66610075, അബു ഹലീഫ 98733472 സാൽമിയ 66413084,സിറ്റി 99198501, റിഗ്ഗായ് 66097660.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.