എല്ലാവർക്കും ഓണാശംസകൾ
text_fieldsകുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും ഓണാശംസകൾ. ഓണം ആഘോഷിക്കുന്നതിലൂടെ, നാം നമ്മുടെ ചരിത്രവും നാഗരികതയും കുടുംബമൂല്യങ്ങളും മാത്രമല്ല, എല്ലാവരും ഒന്നെന്ന വസുധൈവകുടുംബകത്തിന്റെ ചൈതന്യവുംകൂടിയാണ് ആഘോഷിക്കുന്നത്. ഓണംപോലെയുള്ള നമ്മുടെ ആഘോഷങ്ങളുടെ മൂല്യങ്ങൾ, സൗന്ദര്യം, സാഹോദര്യം, സൗഹാർദം എന്നിവ തിരിച്ചറിയുന്നതിനൊപ്പം നമ്മുടെ മക്കളിലും ചെറുമക്കളിലും അവ പകർത്താനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. പ്രാദേശികവും ഭാഷാപരവും മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ മറികടന്ന് ഇന്ത്യയുടെ ദേശീയ ഉത്സവങ്ങളിലൊന്നായി ഓണം മാറിയിട്ടുണ്ട്. മലയാളി സമൂഹം മാത്രമല്ല, കുവൈത്ത് സുഹൃത്തുക്കളിൽ പലരും ആഘോഷിക്കുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യയിലെ ഉത്സവങ്ങളിലൊന്നാണ് ഓണം. ഇന്ത്യയുടെ പൗരന്മാരും അഭിമാനികളായ ഇന്ത്യക്കാരും എന്ന നിലയിൽ നമ്മുടെ സമ്പന്നമായ സംസ്കാരത്തെയും പാരമ്പര്യത്തെയുംകുറിച്ച് ലോകത്തെ മുഴുവൻ അറിയിക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.