അജ്ഞാത ഫോൺവിളികൾ ശ്രദ്ധിക്കുക; തട്ടിപ്പിന് ഇരയാകാം
text_fieldsകുവൈത്ത് സിറ്റി: ഫോൺവിളിച്ച് വിവരങ്ങൾ ആരായുമ്പോഴും പാസ് വേഡുകളും, ഒ.ടി.പിയും മറ്റും കൈമാറുന്നവരും ശ്രദ്ധിക്കുക. നിങ്ങൾക്ക് പണം നഷ്ടപ്പെട്ടേക്കാം. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നാണെന്ന രൂപത്തിൽ വരുന്ന കോളുകൾ പലർക്കും തിരിച്ചറിയാനാകണമെന്നില്ല. കാര്യങ്ങൾ ചോദിച്ചറിയുകയും തുടർന്ന് ഫോണിലേക്ക് ഒ.ടി.പിയോ, മറ്റു വിവരങ്ങളോ അയച്ച് അത് പറയാൻ ആവശ്യപ്പെടുകയുമാണ് രീതി. ഇതിൽ വിശ്വസിച്ച് പലരും വീണുപോയതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം മലയാളിയും കുവൈത്തിൽ താമസക്കാരനുമായ ഒരാൾക്ക് വാക്സിനേഷൻ കാര്യം അന്വേഷിച്ച് വിളിവന്നു. എത്ര ഡോസ് എടുത്തു, ഏതാണ് എടുത്തത് തുടങ്ങി ഔദ്യോഗിക ഭാഷ്യത്തിലായിരുന്നു ചോദ്യങ്ങൾ. തുടർന്ന് ഫോണിലേക്ക് ഒരു ഒ.ടി.പി ലഭ്യമാകുകയും അത് കൈമാറാൻ ആവശ്യപ്പെടുകയുമുണ്ടായി. അപകടം മണത്ത ഇയാൾ ഒ.ടി.പി കൈമാറാതെ ഫോൺ കട്ടാക്കുകയായിരുന്നു. രാജ്യത്ത് വിവിധ മാർഗങ്ങളിലൂടെ ഇ-മെയിലിൽ നിന്ന് വിവരങ്ങൾ ചോർത്തിയും ഹാക്ക് ചെയ്തും തട്ടിപ്പ് നടക്കുന്നതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം രണ്ടാം പാദത്തിൽ കുവൈത്തിൽ 784,043 ഫിഷിങ് (ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) ആക്രമണങ്ങൾ നടന്നതായി കാസ്‌പെർസ്‌കി സെക്യൂരിറ്റി സ്വലൂഷൻസ് കണ്ടെത്തുകയുമുണ്ടായി. വിവിധ വെബ്‌സൈറ്റുകളിലേക്ക് വശീകരിച്ച് സ്വകാര്യ വിവരങ്ങൾ നൽകാൻ പ്രേരിപ്പിക്കുന്ന സോഷ്യൽ എൻജിനീയറിങ് തട്ടിപ്പും രാജ്യത്ത് വലിയ രീതിയിൽ വർധിച്ചതായി കാണിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് ഫോൺ വഴിയുള്ള ശ്രമമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.