‘ഭാരതകേസരി മന്നം പുരസ്‍കാരം’ എം.എ. യൂസുഫലിക്ക് സമ്മാനിച്ചു
text_fieldsകുവൈത്ത് സിറ്റി: എൻ.എസ്.എസ് കുവൈത്ത് മന്നം ജയന്തിയോട് അനുബന്ധിച്ചു സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. സാൽവ പാംസ് ബീച്ച് ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ എൻ.എസ്.എസ് കുവൈത്ത് പ്രഥമ ‘ഭാരതകേസരി മന്നം പുരസ്‍കാരം’ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്ക് സമ്മാനിച്ചു. പ്രസിഡന്റ് അനീഷ് പി നായർ അധ്യക്ഷത വഹിച്ചു. റിട്ട.ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. എൻ.എസ്.എസ് കുവൈത്ത് സ്നേഹവീട് പദ്ധതി വിളംബരം സമ്മേളനത്തിൽ നടന്നു. പദ്ധതിക്ക് കീഴിൽ ആദ്യ ഘട്ടത്തിൽ പത്ത് വീടുകളാണ് നിർമിച്ച് നൽകുന്നത്. പദ്ധതിയിലേക്ക് എം.എ യൂസുഫലി അഞ്ചു വീടുകൾ വാഗ്ദാനം ചെയ്തു. ബിസിനസ് മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച കെ.ജി.എബ്രഹാം (എൻ.ബി.ടി.സി),വി.പി. മുഹമ്മദ് അലി (മെഡക്‌സ്), സുനിൽ പറക്കപ്പാടത്ത് (റോയൽ സീ ഗൾ), എസ്.ഡി.ബിനു (യുനിടെക് ഇന്റർനാഷനൽ) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ‘മന്നം ജയന്തി- 2024 സ്മരണിക’ പ്രകാശനവും ചടങ്ങിൽ നടന്നു.
രക്ഷാധികാരി കെ.പി വിജയ കുമാർ കുമാർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത്,വെൽഫെയർ കമ്മിറ്റി കൺവീനർ പി.എസ് അനീഷ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി എൻ.കാർത്തിക് നാരായണൻ സ്വാഗതവും ശ്യാം ജി നായർ നന്ദിയും പറഞ്ഞു.12ാം ക്ലാസ് വിദ്യാർഥികൾക്കുള്ള എകസലൻസ് അവാർഡിൽ രാഹുൽ രതീഷ് കുമാർ, ആദ്ര അനിൽ ഭാസ്കർ, ഗായത്രി അജിത് എന്നിവർ സ്വർണ മെഡലും, ഭദ്ര പി. നായർ, ആര്യ എസ് പിള്ള ,ശ്രേയ നാരായൺ പിള്ള, നന്ദിത ഗിരീഷ്, ഋതിക രാജ് കൊമ്പൻ തൊടിയിൽ, കീർത്തന ഗിരീഷ്, ഗൗതം ഗിരീഷ് നായർ, റോഷിനി റീമാകുമാർ നായർ എന്നിവർ മെമെന്റോകളും കരസ്ഥമാക്കി. 10ാം ക്ലാസ് വിഭാഗത്തിൽ ദേവിക കൃഷ്ണകുമാർ സ്വർണ മെഡലും മീനാക്ഷി നമ്പ്യാർ കൂകൽ, അർജുൻ പദ്മകുമാർ, തീർഥ മനോജ് കുമാർ,ശ്രേയ സുബിൻ നായർ, സൂര്യജിത് നായർ, അമൃത സജി നായർ, ആദിത്യ സഞ്ജു രാജ്, നവമി അജിത് എന്നിവർ മെമെന്റോകളും നേടി. മധു വെട്ടിയാർ, പ്രബീഷ് എം.പി, സനൽ കുമാർ, നിശാന്ത് എസ് മേനോൻ, സുജിത് സുരേശൻ, ശ്യംജിത് പിള്ള,വർഷ ശ്യംജിത്, ഓമനക്കുട്ടൻ നൂറനാട്,ബൈജു പിള്ള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.