ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് പുതിയ നേതൃത്വം
text_fieldsമനോജ് മാത്യു (പ്രസി), സാജു സ്റ്റീഫൻ, സുനിൽ എൻ.എസ്, ജോൺ മാത്യു (വൈ. പ്രസി), ഷീബ പ്രമുഖ് (സെക്ര), പ്രശാന്ത് കവളങ്ങാട് (ട്രഷ)
കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് പുതിയ നേതൃത്വം. 2023-24 വർഷത്തെ ഭരണസമിതി ഡിവിഷൻ-ഇ മുൻ ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ എട്ടംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. മനോജ് മാത്യുവാണ് പുതിയ അധ്യക്ഷൻ. സാജു സ്റ്റീഫൻ -വിദ്യാഭ്യാസ ഉപാധ്യക്ഷൻ, സുനിൽ എൻ.എസ് - അംഗത്വ വിഭാഗം ഉപാധ്യക്ഷൻ, ജോൺ മാത്യു പാറപ്പുറത്ത് -പൊതുജന സമ്പർക്ക ഉപാധ്യക്ഷൻ, ഷീബ പ്രമുഖ് -സെക്രട്ടറി, പ്രശാന്ത് കവളങ്ങാട് -ട്രഷറർ, ജോമി ജോൺ സ്റ്റീഫൻ -കാര്യകർത്താവ്, ബിജോ പി. ബാബു -മുൻ പ്രസിഡന്റ്.
പൊതുപ്രഭാഷണത്തിലും നേതൃത്വ വൈദഗ്ധ്യത്തിലും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കുവൈത്തിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബാണ് ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബി.കെ.എം.ടി.സി).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.