Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​വ​ൻ​സ് കു​വൈ​ത്ത്...

ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് പ്ര​സം​ഗ മ​ത്സ​രം

text_fields
bookmark_border
Bhawans Kuwait Malayalam Toastmasters Club
cancel
camera_alt

ഷീ​ബ പ്ര​മു​ഖ്, സാ​ജു സ്റ്റീ​ഫ​ൻ, പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്, ജോ​ൺ മാ​ത്യു

കു​വൈ​ത്ത് സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് ‘ഭാ​ഷ​ണ​മാ​മാ​ങ്കം-2023’ എ​ന്ന പേ​രി​ൽ വാ​ർ​ഷി​ക പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ താ​ഴെ പ​റ​യു​ന്ന​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടു മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി വി​ജ​യി​ക​ളാ​യി .

അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​രം: ഷീ​ബ പ്ര​മു​ഖ്, സാ​ജു സ്റ്റീ​ഫ​ൻ. നി​മി​ഷ പ്ര​സം​ഗ മ​ത്സ​രം: സാ​ജു സ്റ്റീ​ഫ​ൻ, ഷീ​ബ പ്ര​മു​ഖ്, പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്. മൂ​ല്യ​നി​ണ​യ പ്ര​സം​ഗ മ​ത്സ​രം: പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്, ഷീ​ബ പ്ര​മു​ഖ്, അ​ജോ​യ് ജേ​ക്ക​ബ് ജോ​ർ​ജ്. ഫ​ലി​ത​പ്ര​സം​ഗ മ​ത്സ​രം: ജോ​ൺ മാ​ത്യു, പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്, ഷീ​ബ പ്ര​മു​ഖ്. മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ലോ​ക മ​ല​യാ​ളം മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ വേ​ദി​യി​ൽ മാ​റ്റു​ര​യ്ക്കും. ക്ല​ബ് പ്ര​സി​ഡ​ന്റ് ബി​ജോ പി ​ബാ​ബു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജോ​ർ​ജ്‌ മേ​ലാ​ട​ൻ (ഒ​മാ​ൻ), സ​ലീം പ​ള്ളി​യി​ൽ (സൗ​ദി അ​റേ​ബ്യ) എ​ന്നി​വ​ർ മു​ഖ്യ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.

ഫൗ​സി ലൈ​ജു , രാ​കേ​ഷ് വി​ജ​യ​കൃ​ഷ്ണ​ൻ, സി​ബി ജോ​സ​ഫ്, ഇ​ബ്ര​ഹീം അ​ത്താ​ണി​ക്ക​ൽ എ​ന്നി​വ​ർ മ​ത്സ​ര​അ​ധ്യ​ക്ഷ​ന്മാ​ർ ആ​യി​രു​ന്നു. ഡി​വി​ഷ​ൻ ഇ ​ഡ​യ​റ​ക്ട​ർ മ​റി​യം രം​ഗ​ത്, ഏ​രി​യ 19 ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്.​സു​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​മു​ഖ് ബോ​സ് ന​ന്ദി പ​റ​ഞ്ഞു. സു​നി​ൽ തോ​മ​സ്, ജി​ജു രാ​മ​ൻ​കു​ള​ത്ത്, ശ്രീ​ജ പ്ര​ബീ​ഷ്, മു​ഹ​മ്മ​ദ് ഷി​റാ​സ്, ബി​നോ​യ് എം ​ജോ​ൺ ജോ​മി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ മ​ത്സ​ര ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speech CompetitionBhawans Kuwait Malayalam Toastmasters Club
News Summary - Bhawans Kuwait Malayalam Toastmasters Club Speech Competition
Next Story