വൻ മയക്കുമരുന്ന് വേട്ട; 85 കിലോ ലഹരിവസ്തു പിടികൂടി
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകൾക്കെതിരായ സുപ്രധാന നീക്കത്തിൽ ഡ്രഗ്സ് എൻഫോഴ്സ്മെന്റ് അതോറിറ്റി 85 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു. ഒരാൾ പിടിയിലായി. ഏകദേശം ഒരു ദശലക്ഷം കുവൈത്ത് ദീനാർ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത വസ്തു.
അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ള ഏഷ്യൻ പൗരനാണ് പിടിയിലായത്. കുവൈത്തിൽ വിതരണത്തിന് എത്തിച്ചതായിരുന്നു ഇവ. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം, കടത്ത്, വിതരണം എന്നിവക്കെതിരെ ശക്തമായ പരിശോധന നടന്നുവരുകയാണ്. നിയമവിരുദ്ധ ശൃംഖലകളെ തകർക്കാനും ക്രിമിനൽ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനും ആന്റി നാർക്കോട്ടിക് ടീമുകൾ ജാഗ്രത പുലർത്തുന്നുണ്ട്.
പ്രതിയേയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലഹരി വിരുദ്ധ ജനറൽ ഡിപ്പാർട്മെന്റിന്റെ ശ്രമങ്ങളെ പിന്തുണക്കാൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112, 1884141 എന്ന നമ്പറുകളിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.