കുവൈത്ത്: റെസിഡൻസി വരുമാനത്തില്‍ വന്‍ വര്‍ധന
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താമസരേഖയുമായി ബന്ധപ്പെട്ട (റെസിഡൻസി) വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾപ്രകാരം താമസരേഖയുമായി ബന്ധപ്പെട്ട വരുമാനത്തില്‍ 74 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ 4.69 മില്യൺ ദീനാറാണ് അധിക വരുമാനമായി സര്‍ക്കാറി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഗതാഗതനിയമലംഘനങ്ങളിൽനിന്നുള്ള വരുമാനവും 25 ശതമാനം കൂടിയിട്ടുണ്ട്. നേരത്തേ മുതല്‍ ജൂൺ വരെയുള്ള കാലയളവില്‍ വിവിധ ഗൾഫ് രാജ്യങ്ങളിലെ വാഹനങ്ങൾക്ക് എട്ടു ദശലക്ഷം ദീനാർ പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.
രണ്ടു മാസം മുമ്പാണ് ഗള്‍ഫ് രാജ്യങ്ങളിലെ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങിയത്. ഇതോടെ മറ്റു രാജ്യങ്ങളില്‍നിന്ന് കുവൈത്തിൽ എത്തുന്ന വാഹനങ്ങൾ ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ പിഴ അടച്ചതിനുശേഷം മാത്രമേ തിരികെ പോകാന്‍ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.