ഉഭയകക്ഷി സഹകരണം; സാമൂഹിക കാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിവിധ തലങ്ങളിൽ സ്ത്രീകളെ പിന്തുണക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങൾ ന്യൂയോർക്കിൽ നടന്ന യു.എൻ യോഗത്തിൽ കുവൈത്ത് സാമൂഹിക, കുടുംബ, ബാല്യകാര്യ കാര്യ മന്ത്രി ശൈഖ് ഫിറാസ് സൗദ് അൽ മാലിക് അസ്സബാഹ് അവതരിപ്പിച്ചു.
മാർച്ച് 22 വരെ നീണ്ടുനിൽക്കുന്ന യു.എൻ കമീഷൻ ഓഫ് വുമൺ സ്റ്റാറ്റസ് ഓഫ് യു.എൻ കമീഷന്റെ 68ാമത് സെഷന്റെ ഭാഗമായി ജി.സി.സി പരിപാടിയുടെ ഭാഗമായിരുന്നു അവതരണം. വികസനത്തിൽ കുവൈത്ത് വനിതകളുടെ പങ്കും പ്രവർത്തനവും മന്ത്രി വ്യക്തമാക്കി.
സൗദി ഫാമിലി അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ മൈമൂന അൽ ഖലീൽ, ഇറാൻ വനിത കുടുംബകാര്യ വൈസ് പ്രസിഡന്റ് എൻസിയ ഖസാലി എന്നിവരുമായി മന്ത്രി ശൈഖ് ഫിറാസ് അൽ മാലിക് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. രാജ്യങ്ങൾ തമ്മിലെ കുടുംബ, സ്ത്രീ കാര്യങ്ങളിലെ സഹകരണം സംബന്ധിച്ച് ചർച്ചയിൽ വിലയിരുത്തി.
എല്ലാ മേഖലകളിലും കുവൈത്ത് വനിതകളുടെ വിജയം ചൂണ്ടിക്കാട്ടിയ ഫിറാസ് അൽ മാലിക് അസ്സബാഹ് സ്ത്രീ ശാക്തീകരണത്തിനുള്ള നിരന്തര ശ്രമങ്ങളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.